ചെന്നൈ: തമിഴ് സൂപ്പർ താരം രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശന പ്രഖ്യാപനത്തിനെതിരേ നാം തമിഴർ പാർട്ടി രംഗത്ത്. തമിഴനുമാത്രമേ തമിഴ്നാടിന്റെ അധികാരത്തിലെത്താൻ സാധിക്കൂ എന്ന് തീവ്രസംഘം പറഞ്ഞു. രജനീകാന്തിന്റെ കർണാടക വേര് ആയുധമാക്കിയാണ് നാം തമിഴർ പാർട്ടിയുടെ എതിർപ്പ്. മണ്ണിന്റെ മക്കൾക്കാണ് സംസ്ഥാന ഭരണത്തിലെത്താനുള്ള അവകാശമെന്നും അതിനാൽ രജനീകാന്തിനെ എതിർക്കുമെന്നും നാം തമിഴർ പാർട്ടി ചീഫ് സീമൻ പറഞ്ഞു.
ബംഗളൂരുവിൽ ജനിച്ച രജനിക്കെതിരേ പ്രമുഖ പാർട്ടികളായ അണ്ണാ ഡിഎംകെ, ഡിഎംകെ തുടങ്ങിയവ എതിർപ്പ് രേഖപ്പെടുത്താത്തപ്പോഴാണു നാം തമിഴർ രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഡിസംബർ 31നു രജനി നടത്തിയ പ്രഖ്യാപനം സിനിമ-രാഷ്ട്രീയ മേഖലയിലുള്ളവർ സ്വാഗതം ചെയ്തിരുന്നു.