അഹമ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസ് നിയമസഭാകക്ഷിയോഗം നാളെ നടക്കും. പട്ടേൽ വിഭാഗക്കാരനായ പരേശ് ധനാണി പ്രതിപക്ഷനേതാവാകാൻ സാധ്യതയേറി. നാളെ നടക്കുന്ന നിയമസഭാ കക്ഷിയോഗത്തിൽ അശോക് ഗെഹ്ലോട്ടും ജിതേന്ദ്ര സിംഗും കേന്ദ്ര നിരീക്ഷകരായി പങ്കെടുക്കും.
മോർല ഹദഫിൽനിന്നു വിജയിച്ച സ്വതന്ത്ര എംഎൽ ഭൂപേന്ദ്ര കാന്ത് കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. ഇതോടെ കോൺഗ്രസ് അംഗങ്ങളുടെ സംഖ്യ 78 ആയി. ധനാണിക്കു പുറമേ, കോലി വിഭാഗം നേതാവ് കൺവജി ബാവലിയ, മുൻ പ്രതിപക്ഷ നേതാവ് മോഹൻ സിംഗ് റത്വ, പൻജ വംശ്, അശ്വിൻ കോട്വാൾ, അനിൽ ജോഷിയാര തുടങ്ങിയവരുടെ പേരും പരിഗണിക്കപ്പെടുന്നതായി റിപ്പോർട്ടുണ്ട്.