ബ്രിസ്ബെയ്ന്‍: ബ്രിസ്ബെയ്ന്‍ ഇന്റര്‍നാഷണല്‍ ടെന്നീസില്‍ ജര്‍മനിയുടെ മിഷാ സ്വരേവും ബ്രിട്ടന്റെ ജൊഹാന കോന്റയും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. പുരുഷ സിംഗിള്‍സില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്വരേവ് 6-4, 7-5ന് ഓസ്ട്രേലിയയുടെ ജോണ്‍ പാട്രിക് സ്മിത്തിനെ തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ ഓസ്ട്രേലിയുടെ മാത്യൂ എബഡന് യുഎസ്എയുടെ ഫ്രാന്‍സിസ് ടിയാഫോയെ 6-3, 6-2ന് തോല്പിച്ചു.
വനിതാ സിംഗിള്‍സില്‍ കോന്റ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ യുഎസ്എയുടെ മാഡിസണ്‍ കീസിനെ തകര്‍ത്തു. 4-6, 6-4, 6-3നായിരുന്നു ബ്രിട്ടീഷ് താരത്തിന്റെ ജയം.
സ്വരേവ്, കോന്റ രണ്ടാം റൗണ്ടില്‍
12:42 AM Jan 02, 2018 | Deepika.com