ന്യൂഡല്‍ഹി: ഐപിഎലിലെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മയെയും പാണ്ഡ്യ സഹോദരന്മാരായ ഹര്‍ദിക്കിനെയും കൃണാലിനെയും ടീമില്‍ നിലനിര്‍ത്തിയേക്കും. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഋഷഭ് പന്തിനെയും ശ്രേയസ് അയ്യരെയും ലേലത്തിനു വിടുകയില്ല. 27നാണ് ഐപിഎല്‍ താര ലേലം.
നാലിനാണ് നിലനിര്‍ത്തുന്ന കളിക്കാരുടെ പേര് സമര്‍പ്പിക്കേണ്ട അവസാന തീയതി. ഫ്രാഞ്ചൈസിയിൽ വിടുതല്‍ നല്കുന്ന കളിക്കാര്‍ ലേലത്തില്‍ പങ്കെടുക്കും. രണ്ടു വര്‍ഷം റൈസിംഗ് പൂന സൂപ്പര്ജയന്റ്സിനൊപ്പമായിരുന്ന സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന് റോയല്‍സ് നിലനിര്‍ത്തിയേക്കും. ചൈന്ന സൂപ്പര്‍ കിംഗ്സ് നായകന് മഹേന്ദ്ര സിംഗ് ധോണി, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ എന്നിവരെ നിലനിര്‍ത്താന്‍ സാധ്യതയുണ്ട്.
രോഹിതിനെ മുംബൈ നിലനിര്‍ത്തും
12:42 AM Jan 02, 2018 | Deepika.com