ചെന്നെെ: രാഷ്ട്രീയ പ്രവേശനം കാലഘട്ടത്തിന്റെ അനിവാര്യതയെന്ന മുഖവുരയോടെ തമിഴ് സൂപ്പർ താരം രജനീകാന്ത് രാഷ്ട്രീയത്തിലിറ ങ്ങുന്നതായി പ്രഖ്യാപിച്ചു. ഏറെക്കാലത്തെ കാത്തിരിപ്പിനും അഭ്യൂഹങ്ങൾക്കും ഒടുവിലാണ് സൂപ്പർ ക്ലൈമാക്സ് പോലെ രജനി സ്വന്തം പാർട്ടിയുണ്ടാക്കുമെന്നു പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്നതോടെ രജനിയെ പിന്തുണച്ചു രാഷ്ട്രീയ പാർട്ടികളും ആരാധകരും രംഗത്തുവന്നു. ചെന്നൈയിൽ നടന്ന ആരാധകസംഗമത്തിലാണ് രാഷ്ട്രീയത്തിലിറങ്ങുകയാണെന്നു സൂപ്പർ താരം പ്രഖ്യാപിച്ചത്. എന്നാൽ, പാർട്ടിയുടെ പേര്, നിലപാട് തുടങ്ങിയ നിർണായക കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയിൽ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കുമെന്നും താരം പ്രഖ്യാപിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി തമിഴ്നാട്ടിലെ 234 സീറ്റുകളിലും മത്സരിക്കുമെന്ന രജനിയുടെ പ്രഖ്യാപനത്തെ കരഘോഷത്തോടെയാണ് ആരാധകർ വരവേറ്റത്. പടക്കങ്ങൾ പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആരാധകർ രജനിയുടെ രാഷ്ട്രീയപ്രവേശന പ്രഖ്യാപനം കൊണ്ടാടി.
നവവത്സരം പുലരുന്നതിനുമുന്പ് തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നു രജനികാന്ത് ഡിസംബർ 26ന് ആരാധക സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതോടെ, മാസങ്ങൾ നീണ്ട കാത്തിരിപ്പിനാണ് അവസാനമായത്. ബാബ സിനിമയിലെ ചിഹ്നം ഉയർത്തിക്കാട്ടിയാണ് രജനി താൻ യുദ്ധത്തിനു തയാറാണെന്നു പ്രഖ്യാപിച്ചത്.
തന്റെ ആരാധകരോടു പോരാട്ടത്തിനു തയാറായിരിക്കാൻ ആഹ്വാനം ചെയ്തായിരുന്നു രജനി രാഷ്ട്രീയപ്രവേശനത്തിന്റെ ആദ്യസൂചന മാസങ്ങൾക്കു മുന്പു നൽകിയത്. യുദ്ധം എന്നതുകൊണ്ട് ഉദ്ദേശിച്ചതു തെരഞ്ഞെടുപ്പിനെ നേരിടുന്നതിനെക്കുറിച്ചാണെന്ന് ആരാധകസമ്മേളനത്തിൽ കഴിഞ്ഞ ദിവസം സൂപ്പർതാരം പറഞ്ഞിരുന്നു.