ബെയ്ജിംഗ്: ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലെ ഭൂഗർഭ മെട്രോയിൽ ഡ്രൈവറില്ലാത്ത ട്രെയിൻ ഓടിത്തുടങ്ങി. നഗരത്തിന്റെ തെക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിലൂടെ പുതുതായി തുടങ്ങിയ 14 കിലോമീറ്റർ പാതയിലാണ് ഡ്രൈവറില്ലാ ട്രെയിനിന്റെ സർവീസ്.
ഇതിന്റെ എല്ലാ സാങ്കേതികവിദ്യയും തദ്ദേശീയമാണെന്ന് ചൈന അവകാശപ്പെട്ടു. ട്രാക്കിൽ തടസം കണ്ടാൽ നിൽക്കാനും ട്രെയിനിൽ തീപിടിത്തമുണ്ടായാൽ വാതിലുകൾ തുറക്കാനുമുള്ള സംവിധാനങ്ങളുണ്ട്.
ഇതടക്കം മൂന്നു ട്രാക്കുകളാണ് ബെയ്ജിംഗ് സബ്വേയിൽ ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭ മെട്രോയാണിത്. എല്ലാ പാതകളും കൂട്ടിച്ചേർത്താൽ 608 കിലോമീറ്റർ നീളം വരും. 2020ൽ 900 കിലോമീറ്ററാക്കാനാണ് ഉദ്ദേശ്യം.