പൂന: ഗുജറാത്തിൽ ബിജെപി തോൽക്കുമെന്നു മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗമായ സഞ്ജയ് കകാഡെ. ഭരണത്തുടർച്ചയ്ക്ക് ആവശ്യമായ സീറ്റുകൾ ബിജെപിക്കു ലഭിക്കില്ലെന്നും കോൺഗ്രസാകട്ടെ സർക്കാർ രൂപവത്കരിക്കാൻ ആവശ്യമായ സീറ്റുകൾക്ക് അടുത്തെത്തുമെന്നും കാകഡെ പറഞ്ഞു.
ഗുജറാത്തിൽ ബിജെപി അധികാരം നിലനിർത്തുമെന്ന അഭിപ്രായ സർവേകൾ പ്രവചിക്കുന്പോഴാണു വ്യത്യസ്ത അഭിപ്രായവുമായി ബിജെപി എംപി രംഗത്തെത്തിയിരിക്കുന്നത്.
ഗുജറാത്ത് ഭരണം ബിജെപി നിലനിർത്തിയാൽ അതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം കൊണ്ടുമാത്രമായിരിക്കുമെന്നു കകാഡെ വ്യക്തമാക്കി.
എന്റെ ഒരു സംഘം ഗുജറാത്തിൽ സർവേ നടത്തിയിരുന്നു അതിന്റെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നത്. ഞാൻ നിയോഗിച്ച ആറംഗ സംഘം ഗ്രാമീണമേഖലകളിലൂടെ സഞ്ചരിച്ച് കർഷകർ, ഡ്രൈവർമാർ, വെയിറ്റർമാർ, തൊഴിലാളികൾ എന്നിവരോടു സംസാരിച്ചു. അവർ നടത്തിയ സർവേ നിരീക്ഷിച്ചാണ് ഗുജറാത്തിൽ ബിജെപിക്ക് സർക്കാർ രൂപവത്കരിക്കാൻ ആവശ്യമായ സീറ്റ് ലഭിക്കില്ലെന്നു പറയുന്നത്-കകാഡെ കൂട്ടിച്ചേർത്തു.