കാണ്ഡഹാർ: ദക്ഷിണ അഫ്ഗാനിസ്ഥാനിലെ ഹെൽമന്ദ് പ്രവിശ്യയിൽ താലിബാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ 11 പോലീസ് ഓഫീസർമാർ കൊല്ലപ്പെട്ടു. പ്രവിശ്യാ തലസ്ഥാനമായ ലഷ്കർഗായിലെ ക്വലയ് സാംഗ് മേഖലയിലെ രണ്ടു ചെക്കുപോസ്റ്റുകളിലാണ് ആക്രമണം നടന്നത്. ഏറ്റുമുട്ടലിൽ 15 താലിബാൻകാരും കൊല്ലപ്പെട്ടെന്ന് പ്രവിശ്യാ പോലീസ് മേധാവി ഗഫാർ സാഫി അറിയിച്ചു.