മനില: കായി-താക് ചുഴലിക്കാറ്റിനെത്തുടർന്നുള്ള മഴയും മണ്ണിടിച്ചിലും ഫിലിപ്പീൻസിൽ 30 ജീവൻ അപഹരിച്ചു. 23 പേരെ കാണാതായി. ഇന്നലെ മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശി. പലേടത്തും പ്രളയവും മണ്ണിടിച്ചിലും ഉണ്ടായി. 89,000 പേരെ എമർജൻസി ഷെൽട്ടറുകളിലേക്കു മാറ്റിയെന്ന് അധികൃതർ അറിയിച്ചു. ദുരിതബാധിത മേഖലയിൽ സന്ദർശനം നടത്തുമെന്നു പ്രസിഡന്റ് ഡുട്ടെർട്ടെ അറിയിച്ചു.