ഗോഹട്ടി: ആസാമിൽ നേരിയ ഭൂചലനം. ഞായറാഴ്ച 11.30ന് ആസാമിലെ ദേമാജിയിലാണ് ഭൂകന്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഡിസംബർ ആദ്യവാരവും റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആസാമിലെ നോർത്ത് കാച്ചർ ഹിൽസിലുണ്ടായിരുന്നു.