വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ അർജന്റീന സ്വദേശിനിയെ ആക്രമിച്ചു കൊള്ളയടിച്ചതായി പരാതി. സന്നദ്ധ സംഘടനയിൽ പ്രവർത്തിക്കുന്ന സ്ത്രീയെ മൂന്നംഗ സംഘമാണ് ആക്രമിച്ചത്. ശനിയാഴ്ച വൈകുന്നേരം ഗംഗാതീരത്തെ അസിഘട്ടിൽവച്ചാണ് ഇവർ ആക്രമണത്തിനിരയായത്. പത്തുവർഷമായി ഭടൈനിയിൽ താമസിക്കുന്നയാളാണ് ഇവർ.