ന്യൂഡൽഹി: ഓഖി ചുഴലിക്കാറ്റിൽ ജീവൻ നഷ്ടമായ കേരളം, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കു പ്രത്യേക സാന്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. തീര മേഖലകളിൽ കാലാവസ്ഥാ നിരീക്ഷണ സംവിധാനം കാര്യക്ഷമമാക്കണമെന്നും ചുഴലിക്കാറ്റ് മുന്നറിയിപ്പിന് ആധുനിക സംവിധാനങ്ങളൊരുക്കണമെന്നും രാഹുൽ കത്തിൽ ആവശ്യപ്പെട്ടു.