അമ്മാൻ: ജോർദാനിലെ ആരബ് ബാങ്ക് ചെയർമാനായ പലസ്തീൻ കോടീശ്വരൻ സാഹിബ് അൽ മാസ്റിയെ റിയാദിൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. റിയാദിലേക്കു കഴിഞ്ഞയാഴ്ച ബിസിനസ് ആവശ്യത്തിനു പോയപ്പോഴാണ് അദ്ദേഹം പിടിയിലായത്.എൺപതുകാരനായ മാസ്റിക്ക് എതിരേ കുറ്റം ചുമത്തിയിട്ടില്ല. അടുത്തയിടെ രാജകുമാരന്മാരും ബിസിനസുകാരുമായി നിരവധി പേരെ സൗദി ഭരണകൂടം അഴിമതിക്കേസിൽ കസ്റ്റഡിയിലെടുത്തിരുന്നു. ജോർദാനിലും സൗദിയിലും മാസ്റിക്കു പൗരത്വമുണ്ട്.