ന്യൂഡൽഹി: കോണ്‍ഗ്രസിൽ പുതുയുഗപ്പിറവി കുറിച്ച് രാഹുൽ ഗാന്ധി പാർട്ടി പ്രസിഡന്റായി ചുമതലയേറ്റു. കോണ്‍ഗ്രസ് ആസ്ഥാനത്തും പുറത്തും ആവേശത്തിരയിളക്കിയെത്തിയ നൂറുകണക്കിനു നേതാക്കളെയും പ്രവർത്തകരെയും സ്ഥാനമൊഴിഞ്ഞ അമ്മ സോണിയ ഗാന്ധിയെയും സാക്ഷിനിർത്തിയാണ് നാല്പത്തേഴുകാരനായ രാഹുൽ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാനായ മുല്ലപ്പള്ളി രാമചന്ദ്രനിൽനിന്ന് അധികാരരേഖ ഏറ്റുവാങ്ങി അധ്യക്ഷ പദമേറ്റത്.
ഡൽഹി അക്ബർ റോഡിലെ എഐസിസി ആസ്ഥാനത്ത് രാവിലെ 11നു നടന്ന ചടങ്ങിൽ സോണിയയ്ക്കു പുറമേ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, പ്രവർത്തകസമിതി അംഗങ്ങൾ, പാർട്ടി മുഖ്യമന്ത്രിമാർ, പിസിസി അധ്യക്ഷന്മാർ, മുൻ മുഖ്യമന്ത്രിമാർ, എംപിമാർ തുടങ്ങി പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു. സഹോദരി പ്രിയങ്ക ഗാന്ധി ഭർത്താവ് റോബർട്ട് വധേരയോടൊപ്പം സ്റ്റേജിനു താഴെ സൈഡിലായി മുന്നിലെ നിരയിൽ ഇരുന്നാണ് രാഹുലിന്റെ പദവിയേറ്റെടുക്കലിനു സാക്ഷിയായത്. ഡോക്ടർമാർ കർശനമായി വിശ്രമം നിർദേശച്ചതിനാൽ മുതിർന്ന നേതാവ് എ.കെ. ആന്റണിക്ക് ഡൽഹിയിലെ വസതിയിലിരുന്ന് ടെലിവിഷനിലൂടെ ചടങ്ങുകൾ കാണേണ്ടി വന്നു.
കോണ്‍ഗ്രസിനെ രണ്ടു ദശകത്തോളം നയിച്ച ശേഷം ചുമതലയൊഴിഞ്ഞ അമ്മ സോണിയ ഗാന്ധിയുടെ അരികിലെത്തി നെറുകയിൽ ചുംബിച്ച ശേഷമാണ് രാഹുൽ ചുമതലയേറ്റത്. വികാരനിർഭരമായി സോണിയ മകനെ കെട്ടിപ്പുണർന്നു പുറത്തു കൈതട്ടി അഭിനന്ദിക്കുകയും ചെയ്തു. കോണ്‍ഗ്രസിനെ നയിക്കാൻ രാഹുൽ പ്രാപ്തനാണെന്നും വ്യക്തിപരമായി പോലും നേരിട്ട അധിക്ഷേപങ്ങളിൽ നിന്ന് രാഹുൽ കരുത്താർജിച്ചെന്നും സോണിയ പറഞ്ഞു.
ജോർജ് കള്ളിവയലിൽ