ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ, ആറു ബൂത്തുകളിലേക്കുള്ള റീപോളിംഗ് ഇന്നു നടക്കും. രണ്ടാംഘട്ട വോട്ടെടുപ്പിൽ സാങ്കേതിക തകരാറിനെത്തുടർന്ന് വോട്ടിംഗ് തടസപ്പെട്ട ആറു ബൂത്തുകളിലാണു റീപോളിംഗ്. അഹമ്മദാബാദ്, വഡോദര, ബനസ്കാന്ത ജില്ലകളിലാണ് ഈ ബൂത്തുകളെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. 182 അംഗ സഭയിലേക്കുള്ള ഫലപ്രഖ്യാപനം നാളെയാണ്.