ന്യൂഡൽഹി: കൽക്കരി അഴിമതിക്കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധുകോഡയ്ക്കു മൂന്നു വർഷം തടവും 25 ലക്ഷം രൂപ പിഴയും. സിബിഐ പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്. മധു കോഡയ്ക്കൊപ്പം മുൻ കൽക്കരി സെക്രട്ടറി എച്ച്.സി. ഗുപ്ത, മുൻ ചീഫ് സെക്രട്ടറി എ.കെ. ബസു, വിജയ് ഘോഷി എന്നിവർക്കും മൂന്നു വർഷം ശിക്ഷ വിധിച്ചു.
കേസിൽ കൂട്ടുപ്രതിയായ വിനി അയണ്‍ ആൻഡ് സ്റ്റീൽ ഉദ്യോഗ് ലിമിറ്റഡി (വിഐഎസ്യുഎൽ) കന്പനിക്ക് 50 ലക്ഷം രൂപ പിഴയാണ് കോടതി വിധിച്ചത്.
കേസിൽ കൂട്ടുപ്രതിയായ വിനി അയണ്‍ ആൻഡ് സ്റ്റീൽ ഉദ്യോഗ് ലിമിറ്റഡി (വിഐഎസ്യുഎൽ) കന്പനിക്ക് 50 ലക്ഷം രൂപ പിഴയാണ് കോടതി വിധിച്ചത്.