ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യ സന്ദർശിക്കാനായി കേന്ദ്രസർക്കാർ ക്ഷണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതായി കേരള കോണ്ഗ്രസ് ചെയർമാനും എൻഡിഎ ദേശീയ സമിതിയംഗവുമായ പി.സി. തോമസ്. മാർപാപ്പയെക്കുറിച്ച് വലിയ മതിപ്പാണുതനിക്കുള്ളതെന്ന് പ്രധാനമന്ത്രി നേരിൽ കണ്ടപ്പോൾ തന്നോട് പറഞ്ഞതായും തോമസ് പ്രസ്താവനയിൽ അറിയിച്ചു.
ഓഖി ദുരന്തത്തിൽ വലിയ നഷ്ടമുണ്ടായ കേരള തീരം ഉടൻ സന്ദർശിക്കണമെന്ന അഭ്യർഥനയും പ്രധാനമന്ത്രി മോദി സ്വീകരിച്ചതായി തോമസ് അറിയിച്ചു.
ഓഖി ദുരന്തത്തിൽ വലിയ നഷ്ടമുണ്ടായ കേരള തീരം ഉടൻ സന്ദർശിക്കണമെന്ന അഭ്യർഥനയും പ്രധാനമന്ത്രി മോദി സ്വീകരിച്ചതായി തോമസ് അറിയിച്ചു.