ശ്രീനഗർ: കനത്ത മഞ്ഞുവീഴ്ചയിൽ കാണാതായ അഞ്ചു സേനാംഗങ്ങളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നു സൈനിക വക്താവ്. നിയന്ത്രണ രേഖയ്ക്കു സമീപമുള്ള ബാഗ്ടോ സൈനിക പോസ്റ്റിൽനിന്നു കഴിഞ്ഞ ചൊവ്വാഴ്ചയാണ് സൈനികരെ കാണാതായത്. വിവിധ സംഘങ്ങളായി പ്രദേശത്തു തെരച്ചിൽ തുടരുകയാണെന്നും കനത്ത മഞ്ഞുവീഴ്ച തുടരുന്നതു തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.