ന്യൂഡൽഹി: ഗംഗാനദിയുടെ തീരത്തുള്ള നഗരങ്ങളിൽ പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തി ദേശീയ ഹരിത ട്രൈബ്യൂണൽ(എൻജിടി). ഹരിദ്വാർ, ഋഷികേശ് തുടങ്ങിയ നഗരങ്ങളിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനും വില്‍ക്കുന്നതിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പ്ലാസ്റ്റിക് നിര്‍മിതമായ പാത്രങ്ങൾ, ബാഗുകൾ, സ്പൂണുകൾ തുടങ്ങിയവയ്ക്കാണ് നിരോധനം. ഗംഗാനദീ തീരത്തെ പ്ലാസ്റ്റിക് മലിനീകരണം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് നിരോധനം. പ്ലാസ്റ്റിക്് വിലക്ക് ലംഘിച്ചാൽ 5000 രൂപ പിഴ ഇടാക്കും.