ചെന്നൈ: രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചു സൂചന നല്കിയിട്ടുള്ള സൂപ്പർസ്റ്റാർ രജനീകാന്ത് 26 മുതൽ 31 വരെയുള്ള ആറു ദിവസം തന്റെ ആരാധകരുമായി ചെന്നൈയിൽ കൂടിക്കാഴ്ച നടത്തും. അദ്ദേഹം തന്റെ രാഷ്ട്രീയ പദ്ധതികൾ ഈ ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. മേയിൽ ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് താൻ രാഷ്ട്രീയത്തിലിറങ്ങുമെന്ന് രജനി വ്യക്തമാക്കിയത്.
ചെന്നൈയിൽ രജനിയുടെ ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് ആരാധകരെ കാണുന്നത്. ദിവസം ആയിരം ആരാധകർ പങ്കെടുക്കും. പരിപാടിക്ക് വേണ്ട സുരക്ഷ നല്കണമെന്ന് ഫാൻസ് അസോസിയേഷൻ പോലീസിനോട് ആവശ്യപ്പെട്ടു.
ചെന്നൈയിൽ രജനിയുടെ ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് ആരാധകരെ കാണുന്നത്. ദിവസം ആയിരം ആരാധകർ പങ്കെടുക്കും. പരിപാടിക്ക് വേണ്ട സുരക്ഷ നല്കണമെന്ന് ഫാൻസ് അസോസിയേഷൻ പോലീസിനോട് ആവശ്യപ്പെട്ടു.