ലണ്ടൻ: ബ്രിട്ടനിലെ ഹാരി രാജകുമാരനും അമേരിക്കൻ നടി മെഗൻ മാർക്കിളും തമ്മിലുള്ള വിവാഹം 2018 മേയ് 19ന് ശനിയാഴ്ച നടക്കുമെന്നു കെൻസിംഗ്ടൻ കൊട്ടാരം അറിയിച്ചു. വിൻഡ്സർ കാസിലിലെ സെന്റ് ജോർജ് ചാപ്പൽ ആയിരിക്കും വിവാഹവേദി.
ചാൾസ്-ഡയാന ദന്പതികളുടെ രണ്ടാമത്തെ മകനും കിരീടാവകാശികളിൽ അഞ്ചാമനുമായ ഹാരി 16 മാസത്തെ പ്രണയത്തിനു ശേഷമാണ് മെഗനുമായി വിവാഹം നിശ്ചയിച്ചത്.
ചാൾസ്-ഡയാന ദന്പതികളുടെ രണ്ടാമത്തെ മകനും കിരീടാവകാശികളിൽ അഞ്ചാമനുമായ ഹാരി 16 മാസത്തെ പ്രണയത്തിനു ശേഷമാണ് മെഗനുമായി വിവാഹം നിശ്ചയിച്ചത്.