ജമ്മു :ദേശീയ സ്കൂള്‍ ഗെയിംസ് അണ്ടര്‍-17 ആണ്‍കുട്ടികളുടെ ഫുട്ബോളില്‍ ചരിത്രത്തിലാദ്യമായി കേരളത്തിനു കിരീടം. എതിരില്ലാത്ത ഒരു ഗോളിന് ഹരിയാനയെ തോല്‍പിച്ചാണു കേരളത്തിന്റെ വിജയം. രണ്ടാം പകുതിയില്‍ കേരളത്തിനു വേണ്ടി വൈസ് ക്യാപ്റ്റന്‍ അബു താഹിറാണ് ഗോള്‍ നേടിയത്.
ഇന്നലെ രാവിലെ നടന്ന സെമി ഫൈനലില്‍ മണിപ്പൂരിനെ തോല്പിച്ച് കേരളം ഫൈനലിലെത്തി്. കഴിഞ്ഞ വര്‍ഷം ആന്‍ഡമാനില്‍ നടന്ന ഫൈനലില്‍ ടൈബ്രേക്കറില്‍ ഹരിയാനയോടു പരാജയപ്പെട്ടതിനു മധുരപ്രതികാരം കൂടിയായി കേരളത്തിന്റെ വിജയം.
കിരീടം നേടിയതോടെ ഖേലോ ഇന്ത്യ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കേരളം യോഗ്യത നേടി. എസ്.തേജസ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള കേരള ടീമിന്റെ പരിശീലകന് ആന്റണി ജോര്‍ജും മാനേജര്‍ പി.ദിലീപുമാണ്. അബു താഹിര്‍, എം.എം.വിശാഖ് എന്നിവരാണ് മണിപ്പൂരിനെതിരെ ഗോള്‍ നേടിയത്.
സ്കൂൾ ഗെയിംസ് ഫുട്ബോൾ കേരളത്തിനു ചരിത്ര നേട്ടം
12:01 AM Dec 16, 2017 | Deepika.com