പെര്‍ത്ത്: ആഷസ് പരമ്പരയിലെ പെര്‍ത്ത് ടെസ്റ്റില്‍ ഓസ്ട്രേലിയ പൊരുതുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 403 നെതിരേ ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിന് 203 റണ്‍സ് എന്ന നിലയിലാണ്. സെഞ്ചുറിക്ക് രണ്ടു റണ്‍ അകലെയായി നായകന് സ്റ്റീവ് സ്മിത്, ഏഴു റണ്‍സുമായി ഷോണ്‍ മാര്‍ഷ് എന്നിവരാണ് ക്രീസില്‍.
305 റണ്‍സുമായി രണ്ടാം ദിവസം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ ഡേവിഡ് മലന് (140), ജോണി ബെയര്‍സ്റ്റോ (119) എന്നിവരുടെ സെഞ്ചുറികള്‍ 400 കടത്തി. മലന് തലേ ദിവസം സെഞ്ചുറി തികച്ചിരുന്നു. ബെയര്‍സ്റ്റോയുടെ സെഞ്ചുറിയാണ് രണ്ടാം ദിവസത്തെ പ്രത്യേകത. മലനെ നഥാന്‍ ലയണ്‍ പകരക്കാരനായി ഫീല്‍ഡിംഗിനിറങ്ങിയ പീറ്റര്‍ ഹാന്‍ഡ്സ്കോംബിന്റെ കൈകളിലെത്തിച്ചു. മലന്-ബെയര്‍സ്റ്റോ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 237 റണ്‍സാണ് ചേര്‍ത്തത്. ഇംഗ്ലണ്ട് 368ല്‍ നില്‍ക്കേയാണ് മലന് പുറത്തായത്. ഇതിനുശേഷം ഇംഗ്ലണ്ടിന്റെ തകര്‍ച്ച വേഗത്തിലായി. ബെയര്‍സ്റ്റോയെ മിച്ചല്‍ സ്റ്റാര്‍ക് ക്ലീന്‍ബൗള്‍ഡാക്കി. അക്കൗണ്ട് തുറക്കുംമുമ്പ് മോയിന്‍ അലിയെ പാറ്റ് കമ്മിന്‍സ് സ്മിത്തിന്റെ കൈകളിലെത്തിച്ചു. ക്രിസ് വോക്സ് (8) ജോഷ് ഹെയ്സല്‍വുഡിന്റെ പന്തില്‍ കമ്മിന്‍സിന്റെ കൈകളില്‍ അവസാനിച്ചു. ക്രെയ്ഗ് ഓവര്‍ടണിന്റെ (2) വിക്കറ്റും ഹെയ്സല്‍വുഡിനായിരുന്നു. കാമറോണ്‍ ബാന്ക്രോഫ്റ്റിനായിരുന്നു ക്യാച്ച്. സ്റ്റുവര്‍ട്ട് ബ്രോഡിനെ(12) സ്റ്റാര്‍ക്കിന്റെ പന്തില്‍ ബാന്‍ക്രോഫ്റ്റ് പിടിച്ചു. ജയിംസ് ആന്ഡേഴ്സണ് (0) പുറത്താകാതെ നിന്നു.
സ്റ്റാര്‍ക് നാലും ഹെയ്സല്‍വുഡ് മൂന്നും കമ്മിന്‍സ് രണ്ടു വിക്കറ്റും വീഴ്്ത്തി.
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് നന്നായി തുടങ്ങി. എന്നാല്‍ സ്കോര്‍ 44ലെത്തിയപ്പോള്‍ ഡേവിഡ് വാര്‍ണറെ (22) നഷ്ടപ്പെട്ടു. ഓവര്‍ട്ടണിന്റെ പന്തില്‍ ബെയര്‍സ്റ്റോയ്ക്കു ക്യാച്ച്. വൈകാതെ തന്നെ ബാന്‍ക്രോഫ്റ്റ് (25) വിക്കറ്റിനു മുന്നില്‍ കുരുങ്ങി. ഓവര്ട്ടണിനായിരുന്നു വിക്കറ്റ്. പിന്നീടൊരുമിച്ച ഉസ്മാന് ഖവാജയും സ്മിത്തും ചേര്‍ന്ന് ആതിഥേയരെ മികച്ച സ്കോറിലേക്കു നയിച്ചു. നന്നായി നീങ്ങുകയായിരുന്ന ഈ സഖ്യത്തെ ക്രിസ് വോക്സ് പൊളിച്ചു. ഖവാജ (50) എല്‍ബിഡബ്ല്യു. 124 റണ്‍സാണ് ഈ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് സ്ഥാപിച്ചത്. മാര്‍ഷും സ്മിത്തും ചേര്‍ന്ന് അപരാജിതമായി 24 റണ്‍സിന്റെ സഖ്യംഉണ്ടാക്കിയിട്ടുണ്ട്. ഓവര്ട്ടണ് രണ്ടു വിക്കറ്റ് വീഴ്ത്തി.
ഓസ്ട്രേലിയ പൊരുതുന്നു
12:01 AM Dec 16, 2017 | Deepika.com