+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആധാർ: സുപ്രീംകോടതി ഉത്തരവ് ഇന്ന്

ന്യൂ​ഡ​ൽ​ഹി: വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കും ക്ഷേ​മപ​ദ്ധ​തി​ക​ൾ​ക്കും ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ​യു​ള്ള ഹ​ർ​ജി​യി​ൽ സു​പ്രീം കോ​ട​തി ഇ​ന്ന് ഇ​ട​ക്കാ​ല ഉ​ത്ത​ര
ആധാർ: സുപ്രീംകോടതി ഉത്തരവ് ഇന്ന്
ന്യൂ​ഡ​ൽ​ഹി: വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കും ക്ഷേ​മപ​ദ്ധ​തി​ക​ൾ​ക്കും ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ​യു​ള്ള ഹ​ർ​ജി​യി​ൽ സു​പ്രീം കോ​ട​തി ഇ​ന്ന് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചാ​ണ് ഇ​ത് അ​റി​യി​ച്ച​ത്. ആ​ധാ​ർ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് വ്യ​ക്തി​യു​ടെ സ്വ​കാ​ര്യ​ത ലം​ഘി​ക്കു​ന്നു​ണ്ടോ​യെ​ന്ന വി​ഷ​യ​ത്തി​ൽ ജ​നു​വ​രി പ​ത്ത് മു​ത​ൽ അ​ന്തി​മ​വാ​ദം കേ​ൾ​ക്കാ​നും കോ​ട​തി തീ​രു​മാ​നി​ച്ചു.

ബാ​ങ്ക് അ​ക്കൗ​ണ്ട് അ​ട​ക്ക​മു​ള്ള വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​നു​ള്ള സ​മ​യ പ​രി​ധി മാ​ർ​ച്ച് 31 വ​രെ നീ​ട്ടി​ന​ൽ​കി​യ​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീംകോ​ട​തി​യെ അ​റി​യി​ച്ചു.

സ​ർ​ക്കാ​രി​ന്‍റെ ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കോ ആ​നു​കൂല്യ​ങ്ങ​ൾ​ക്കോ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്ക​രു​തെ​ന്നു 2013 സെ​പ്റ്റം​ബ​ർ 23നു ​സു​പ്രീംകോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​ധാ​ന ഹ​ർ​ജി​ക്കാ​ര​നാ​യ ജ​സ്റ്റീ​സ് പു​ട്ടു​സ്വാ​മി​ക്കു വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ശ്യാം ​ദി​വാ​ൻ വാ​ദം തു​ട​ങ്ങി​യ​ത്.

വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് ആ​ധാ​ർ ബ​ന്ധി​പ്പി​ക്കു​ന്ന​തു നി​ർ​ബ​ന്ധ​മാ​ക്കി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്നും ശ്യാം ​ദി​വാ​ൻ വാ​ദി​ച്ചു.

സിബിഎസ്ഇ ബോ​ർ​ഡ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​തി​നും ​മെ​ഡി​ക്ക​ൽ ഏ​കീ​കൃ​ത പ​രീ​ക്ഷ നീ​റ്റ് എഴുതുന്നതിനും ആധാർ ബാ​ധ​ക​മാ​ക്കി ഉ​ത്ത​ര​വുകൾ പു​റ​ത്തി​റ​ക്കി. ആ​ധാ​ർ നി​യ​മ പ്ര​കാ​ര​മാ​ണ് ഉ​ത്ത​ര​വു​ക​ൾ പു​റ​ത്തി​റ​ക്കി​യ​തെ​ന്നാ​യി​രു​ന്നു അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ലി​ന്‍റെ മ​റു​പ​ടി. മൊ​ബൈ​ൽ ഫോ​ണ്‍ ക​ണ​ക്‌ഷന് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ ന​ട​പ​ടി​യെ​യും ഹ​ർ​ജി​ക്കാ​ര​ൻ ചോ​ദ്യം ചെ​യ്തു.

മാ​ർ​ച്ച് 23നു ​ടെ​ലി​കോം മ​ന്ത്രാ​ല​യം ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി ഉ​ത്ത​ര​വി​റ​ക്കി​. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നു ശ്യാം ​ദി​വാ​നും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഗോ​പാ​ൽ സു​ബ്ര​ഹ്‌മ​ണ്യ​വും വാ​ദി​ച്ചു. മൊ​ബൈ​ൽ ഫോ​ണ്‍ ക​ണ​ക്ഷ​നു ആ​ധാ​ർ ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ പ​രി​ധി ഫെ​ബ്രു​വ​രി ആ​റ് വ​രെ​യാ​യി​രു​ന്നെ​ങ്കി​ലും അ​തും മാ​ർ​ച്ച് 31 വ​രെ നീ​ട്ടു​മെ​ന്നും വേണുഗോപാൽ പറഞ്ഞു.