ദുബായ്: ദുബായ് ഓപ്പൺ ബാഡ്മിന്റൺ സൂപ്പർ സീരീസിൽ ഇന്ത്യയുടെ പി.വി. സിന്ധു സെമിയിലെത്തി. ഗ്രൂപ്പിലെ രണ്ടാം പോരാട്ടത്തിൽ ജപ്പാന്റെ സയാകോ സാറ്റോയെ നേരിട്ടുള്ള ഗെയിമുകൾക്കു തോൽപ്പിച്ചാണ് സിന്ധു സെമിയിലെത്തിയത്. സ്കോർ 21-12, 21-12.
അതേസമയം, രണ്ടാം മത്സരത്തിലും പരാജയപ്പെട്ട ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ദുബായ് സൂപ്പര്‍ സീരിസില്‍നിന്നു പുറത്തായി. ചൈനീസ് തായ്പേയുടെ ചോവു ടീന്‍ ചെന്നിനോടാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ പരാജയം. സ്കോര്‍: 18-21, 18-21.
ആദ്യ മത്സരത്തില്‍ ശ്രീകാന്ത് പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീകാന്തിന് ഒരു മത്സരം കൂടിയുണ്ടെങ്കിലും രണ്ടു മത്സരങ്ങളില്‍ പരാജയപ്പെട്ടതോടെ ടൂര്‍ണമെന്റില്‍നിന്നും ശ്രീകാന്ത് പുറത്തായി.
സിന്ധു സെമിയിൽ
12:19 AM Dec 15, 2017 | Deepika.com