പൂന: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ശ്രീശിവ് ഛത്രപതി സ്പോര്‍ട്്സ് കോംപ്ലക്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗളൂരു എഫ്സി ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആതിഥേയരായ പൂന സിറ്റി എഫ്സിയെ പരാജയപ്പെടുത്തി.
ആദ്യപകുതിയില്‍ 35-ാം മിനിറ്റില്‍ ആദില്‍ ഖാന് നേടിയ ഗോളില്‍ പൂന സിറ്റി എഫ്സി 1-0നു മുന്നിട്ടു നിന്നു. എന്നാല്‍ 56 -ാം മിനിറ്റില്‍ ബല്‍ജിത് സാഹ്്നി ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതോടെ കഥ മാറി. പത്തുപേരുമായി കളിക്കേണ്ടി വന്ന പൂനയ്ക്കെതിരെ മിക്കുവിന്റെ ഇരട്ട ഗോളുകളില്‍ (65 , 79 മിനിറ്റില്‍) ബംഗളൂരു എഫ്സി മുന്നില്‍ക്കയറി. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിലെ ഗോളിലൂടെ 3-1നു വിജയം കൈപ്പിടിയിലൊതുക്കുകയും ചെയ്തു.
ഈ ജയത്തോടെ ബംഗളൂരു എഫ്സി അഞ്ച് മത്സരങ്ങളില്‍ നിന്നും 12 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ഒമ്പത് പോയിന്റുമായി എഫ്സി ഗോവ രണ്ടാമതും ഇത്രതന്നെ പോയിന്റുള്ള ചെന്നൈയിനും പൂനയും മൂന്നും നാലും സ്ഥാനങ്ങളിലുമാണ്.
മിന്നൽ ബംഗളൂരു പൂനയെ 3-1നു തോൽപ്പിച്ചു
12:19 AM Dec 15, 2017 | Deepika.com