കേ​ര​ള​ത്തി​നു മിക​ച്ച തു​ട​ക്കം

12:19 AM Dec 15, 2017 | Deepika.com
പ​നാ​ജി: വി​ജ​യ് മ​ര്‍ച്ച​ന്‍റ് ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള അ​ണ്ട​ര്‍ 16 ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഗോ​വ​യ്‌​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ആ​ദ്യ​ദി​നം ക​ളി നി​ര്‍ത്തു​മ്പോ​ള്‍ കേ​ര​ള​ത്തി​നു മി​ക​ച്ച സ്‌​കോ​ര്‍. ഓ​പ്പ​ണ​ര്‍ ആ​ല്‍ബി​ന്‍ ബി​നു​വി​ന്‍റെ (121) ത​ക​ര്‍പ്പ​ന്‍ സെ​ഞ്ചു​റി​യു​ടെ മി​ക​വി​ല്‍ ഒ​ന്നാം ദി​നം ക​ളി നി​ര്‍ത്തു​മ്പോ​ള്‍ കേ​ര​ളം ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 302 റ​ണ്‍സെ​ടു​ത്തി​ട്ടു​ണ്ട്. ഓ​പ്പ​ണ​റാ​യ ഒ​മ​ര്‍ അ​ബൂ​ബ​ക്ക​റും (82) നാ​യ​ക​ന്‍ വ​രു​ണ്‍ ന​യ​നാ​രും (61 നോ​ട്ടൗ​ട്ട്) അ​ര്‍ധ​സെ​ഞ്ചു​റി നേ​ടി.