മൊഗാദിഷു: സോമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ പോലീസ് അക്കാദമിയിൽ ചാവേർ ഭടൻ നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും 20 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
പോലീസ് യൂണിഫോമിലാണ് അക്രമി എത്തിയത്. പരിക്കേറ്റ ഓഫീസർമാരിൽ ചിലരുടെ നില ഗുരുതരമാണെന്നു കേണൽ മുഹമ്മദ് ഏഡൻ പറഞ്ഞു.
സോമാലിയ പോലീസ് ദിനാഘോഷത്തിനായി റിഹേഴ്സൽ നടത്തിയ പോലീസ് ഓഫീസർമാരെയാണ് അക്രമി ലക്ഷ്യമിട്ടത്.
റിഹേഴ്സൽ പരേഡിനു ക്യൂ നിന്ന പോലീസുകാരുടെ കൂട്ടത്തിൽ ചെന്നു നിന്നാണ് സ്ഫോടനം നടത്തിയത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം അൽഷബാബ് ഭീകര ഗ്രൂപ്പ് ഏറ്റെടുത്തു.
അൽക്വയ്ദയുമായി ബന്ധമുള്ള ഈ ഗ്രൂപ്പ് സോമാലിയയിലും സമീപ രാജ്യങ്ങളിലും ഇതിനകം നിരവധി ആക്രമണങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഈ വർഷം ഇതുവരെ യുഎസ് ഡ്രോണുകൾ അൽഷബാബിനെ ലക്ഷ്യമിട്ട് 32 ആക്രമണങ്ങൾ നടത്തി.