അഹമ്മദാബാദ്: ഗുജറാത്തിലെ ബിജെപി സർക്കാർ പണവും സ്വാധീനവും ഉപയോഗിച്ച് തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചതായി നിയുക്തകോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിച്ചിരിക്കെയാണ് രാഹുൽ ബിജെപിക്കെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഗുജറാത്തി വാർത്താ ചാനലിനു നല്കിയ അഭിമുഖത്തിൽ സംസ്ഥാനത്ത് കോൺഗ്രസ് സർവരെയും ഞെട്ടിച്ച് വിജയത്തിലെത്തുമെന്നു രാഹുൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
പ്രതിച്ഛായ മാറ്റാൻ എന്തെങ്കിലും ചെയ്തോ എന്ന ചോദ്യത്തിനാണ്, ബിജെപി പണമുപയോഗിച്ച് തന്റെ പ്രതിഛായ തകർക്കാൻ ശ്രമിച്ചതായി രാഹുൽ പറഞ്ഞത്. അതിനായി നിരവധി ആളുകളെ കളത്തിലിറക്കാനും ബിജെപി ശ്രദ്ധിച്ചു- അദ്ദേഹം കൂട്ടിച്ചേർത്തു. സത്യത്തിലാണ് വിശ്വാസമർപ്പിച്ചിരിക്കുന്നത്. സത്യമേ പറയാറുള്ളൂ. ഇപ്പോൾ സത്യങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്: രാഹുൽ പറഞ്ഞു.