ഹഡേഴ്സ്ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിക്കു ജയം. അന്റോണിയോ കോന്റയുടെ ടീം ഒന്നിനെതിരേ മൂന്നു ഗോളിന് ഹഡേസ്ഫീല്ഡ് ടൗണിനെ തോല്‍പ്പിച്ചു. മോശം പ്രകടനത്തിന്റെ പേരില്‍ ആരാധകരില്‍നിന്നു പഴികേട്ടുകൊണ്ടിരുന്ന ടൈമോ ബാകയെകോ ചെല്‍സിയുടെ ഗോളടിക്കു തുടക്കമിട്ടു.
ആദ്യ പകുതിയുടെ ഇടവേളയ്ക്കു പിരിയുന്നതിന് രണ്ടു മിനിറ്റ് മുമ്പ് വില്യന് ലീഡ് ഉയര്‍ത്തി. രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റായപ്പോള്‍ പെഡ്രോ ചെല്‍സിയുടെ ജയം ഉറപ്പിച്ചു. ഇഞ്ചുറി ടൈമില്‍ ലോറന്റ് ഡിപോയിറ്റര് ആതിഥേയരുടെ ആശ്വാസ ഗോള്‍ നേടി. ജയത്തോടെ ചെല്‍സിക്കു രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം 35 പോയിന്റായി. ഗോള്‍ ശരാശരിയിലാണ് ചെല്‍സി മൂന്നാം സ്ഥാനത്ത്.
ചെല്‍സിക്കു ജയം
12:20 AM Dec 14, 2017 | Deepika.com