ന്യൂഡൽഹി: ദേശീയഗാനത്തിനു തുല്യമായ പദവി വന്ദേമാതരത്തിനും നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഇക്കാര്യത്തിൽ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ശരിവച്ചുകൊണ്ടാണു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി.
ഗൗതം മൊറാർക്ക എന്നയാൾ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. വന്ദേമാതരം പാടുന്പോൾ, ജനഗണമന പാടുന്പോൾ പാലിക്കേണ്ട മാന്യതയും ബഹുമാനവും കൽപ്പിച്ചു നൽകണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.