ന്യൂഡൽഹി: ഓഖി ദുരന്തത്തിൽ കേരളത്തിലെ തീരമേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം ഒരുമാസത്തെ ശന്പളം സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്പതിനായിരം രൂപയും തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്പതിനായിരം രൂപയുമാണ് കണ്ണന്താനം സംഭാവന ചെയ്തത്.