കറാച്ചി: പാക്കിസ്ഥാൻ തങ്ങളുടെ രൂപയുടെ വില താഴ്ത്തുന്നു. മൂന്നുദിവസം കൊണ്ടു പാക് രൂപ 2.7 ശതമാനം താണു. ഇപ്പോൾ ഡോളറിനു 109.5 പാക് രൂപ ലഭിക്കും. വിദേശവ്യാപാര കമ്മി വർധിച്ചതും വിദേശനാണ്യശേഖരം 30 ശതമാനത്തോളം താണതും പാക്കിസ്ഥാനെ വലയ്ക്കുകയാണ്.
പാക് രൂപയുടെ മൂല്യം കുറയ്ക്കുകയും നികുതിരംഗം പരിഷ്കരിക്കുകയും ചെയ്യണമെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) കർശനമായി നിർദേശിച്ചിരുന്നു.
പാക് രൂപയുടെ മൂല്യം കുറയ്ക്കുകയും നികുതിരംഗം പരിഷ്കരിക്കുകയും ചെയ്യണമെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) കർശനമായി നിർദേശിച്ചിരുന്നു.