മോസ്കോ: സുരക്ഷാ പ്രശ്നത്തെത്തുടർന്ന് യെമനിലെ റഷ്യൻ എംബസി അടച്ചു. മുഴുവൻ സ്റ്റാഫിനെയും ഒഴിപ്പിച്ചു. റഷ്യൻ സ്ഥാനപതി സൗദി തലസ്ഥാനമായ റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുമെന്നു റഷ്യൻ വിദേശമന്ത്രാലയ വക്താവ് മരിയ സഖറോവ അറിയിച്ചു. യെമനിൽ പ്രസിഡന്റ് ഹാദിയുടെ സൈനികരും ഹൗതി ഷിയാകളും തമ്മിൽ കനത്ത പോരാട്ടത്തിലാണ്.