ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് ദീപക് മിശ്ര രൂക്ഷവിമർശനമുന്നയിച്ചതിനു പിന്നാലെ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ അഭിഭാഷകവൃത്തി ഉപേക്ഷിച്ചു. ചീഫ് ജസ്റ്റീസിന്റെ കോടതിമുറിയിൽ തനിക്കുണ്ടായ അപമാനം മൂലമാണ് ഈ തീരുമാനമെന്നും ഇനിയും ഒരു കേസിലും അഭിഭാഷകനായി കോടതിയിൽ ഹാജരാകില്ലെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കയച്ച കത്തിൽ രാജീവ് ധവാൻ പറഞ്ഞു.
ഡൽഹി ഭരണം സംബന്ധിച്ച കേസിലും അയോധ്യ തർക്കഭൂമി കേസിലും കോടതിമുറിക്കുള്ളിലുണ്ടായ അഭിപ്രായഭിന്നതകൾ വിവാദമായിരിക്കേയാണ് പുതിയ സംഭവം. ഡൽഹി സർക്കാരിന്റെ ഭരണവുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകരിൽ ഒരാൾ രാജീവ് ധവാനായിരുന്നു.