ശ്രീനഗർ: കാഷ്മീരിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് റിപ്പോർട്ട് തയാറാക്കാനെത്തിയ ഫ്രാൻസ് സ്വദേശിയായ മാധ്യമപ്രവർത്തകനെ വീസാ ചട്ടങ്ങൾ ലംഘിച്ചെന്ന പേരിൽ പോലീസ് അറസ്റ്റ് ചെയ്തു. ഫ്രീലാൻസ് റിപ്പോർട്ടറായി പ്രവർത്തിക്കുന്ന കമിറ്റ പോൾ എഡ്വേർഡ് ആണ് പിടിയിലായത്.
സുരക്ഷാസേനയുടെ പെല്ലറ്റ് ആക്രമണത്തിനിരയായവരെയും പ്രദേശിക രാഷ്ട്രീയ നേതാക്കളെയും നേരിൽക്കണ്ട് ഇയാൾ റിപ്പോർട്ട് തയാറാക്കിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡയിലെടുത്ത വിവരം ഫ്രഞ്ച് എംബസിയിൽ അറിയിച്ചിട്ടുണ്ടെന്ന് ഐജി മുനീർ ഖാൻ അറിയിച്ചു.