ഷില്ലോംഗ്: കാഷ്മീരിലും മേഘാലയയിലും ഭൂചലനം അനുഭവപ്പെട്ടു. രണ്ടിടത്തും ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കാഷ്മീരിൽ റിക്ടർ സ്കെയിലിൽ 4.5 രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ പുലർച്ചെ 4.28നാണ് അനുഭവപ്പെട്ടത്.
മേഘാലയയിൽ റിക്ടർ സ്കെയിലിൽ 4.7 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഈസ്റ്റ് ഗാരോ ഹിൽസ് ജില്ലയാണ്. ഇന്നലെ രാവിലെ 9.05നാണു ഭൂചലനം അനുഭവപ്പെട്ടത്.
മേഘാലയയിൽ റിക്ടർ സ്കെയിലിൽ 4.7 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഈസ്റ്റ് ഗാരോ ഹിൽസ് ജില്ലയാണ്. ഇന്നലെ രാവിലെ 9.05നാണു ഭൂചലനം അനുഭവപ്പെട്ടത്.