ബുവേനോസ് ആരീസ്: ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ)യുടെ മന്ത്രിതല സമ്മേളനം ഇവിടെ ആരംഭിച്ചു. സംഘടനയുടെ തർക്ക പരിഹാര സമിതിയിലേക്കുള്ള ജഡ്ജിമാരുടെ നിയമനം അമേരിക്ക വീറ്റോ ചെയ്തു. സംഘടനയും അതിന്റെ ചട്ടങ്ങളും അനാവശ്യമാണെന്ന നിലപാടിലാണു യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്.
എങ്ങനെയും സംഘടനയെ ശക്തിപ്പെടുത്തണമെന്നു ചൈനയും യൂറോപ്യൻ യൂണിയനും പ്രഥമ യോഗത്തിൽ ആവശ്യപ്പെട്ടു. നാലു ദിവസത്തെ സമ്മേളനം ഏതെങ്കിലും കാര്യത്തിൽ ധാരണയിലെത്താൻ സാധ്യതയില്ല. എല്ലാ അംഗങ്ങളും യോജിച്ചു സമവായമുണ്ടാക്കി വേണം തീരുമാനമെടുക്കാൻ. അമേരിക്ക ഇത്തവണ ഒന്നിനും സമ്മതിക്കാനിടയില്ല.