ഹൈദരാബാദ്: തെലുങ്കു നടൻ വിജയ് സായി(35)യെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഹൈദരാബാദ് യൂസഫ്ഗുഡയിലെ അപ്പാർട്ട്മെന്റിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചനിലയിലാണു വിജയ് സായിയെ കണ്ടെത്തിയതെന്നു പോലീസ് അറിയിച്ചു. സായിയും ഭാര്യയും ഏതാനും നാളായി പിരിഞ്ഞുകഴിയുകയായിരുന്നു. ഈയിടെ സായിക്കെതിരേ ഗാർഹികപീഡനത്തിനു ഭാര്യ പരാതി നല്കിയിരുന്നു. 2001ൽ തെലുങ്കു സിനിമയിലെത്തിയ വിജയ് സായി ബൊമ്മാരിലു, അമ്മായിലു അബ്ബായിലു തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.