കിരീടപ്പോരാട്ടം അവസാനിച്ചു: മൗറിഞ്ഞോ
12:05 AM Dec 12, 2017 | Deepika.com
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ സീസണിലെ കിരീടപോരാട്ടം അവസാനിച്ചുകഴിഞ്ഞതായി യുണൈറ്റഡ് പരിശീലകന് ഹൊസെ മൗറിഞ്ഞോ സമ്മതിച്ചു. മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിയോട് യുണൈറ്റഡ് 2-1ന് തോറ്റിരുന്നു. ഈ ജയത്തോടെ പെപ് ഗാര്‍ഡിയോളയുടെ ടീമിന് രണ്ടാമതുള്ള യുണൈറ്റഡുമായി 11 പോയിന്റ് വ്യത്യാസമായി.