വിയ്യാറയല്‍: ലൂയിസ് സുവരാസിന്റെയും ലയണല്‍ മെസിയുടെയും ഗോളുകള്‍ ബാഴ്സലോണയ്ക്കു ജയമൊരുക്കി. ലാ ലിഗയില്‍ ബാഴ്സലോണ എതിരില്ലാത്ത രണ്ടു ഗോളിന് വിയ്യാറയലിനെ തോല്‍പ്പിച്ചു. ഈ രണ്ടു ഗോളുകളും നേടാന്‍ ബാഴ്സലോണയ്ക്ക് വിയ്യാറയലിന്റെ ഡാനി റാബ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുന്നത് വരെ കാത്തിരിക്കേണ്ടിവന്നു. വിയ്യാറയലിന്റെ സ്റ്റേഡിയത്തില്‍ ഗോള്‍ നേടാന്‍ മെസിയും കൂട്ടരും വിഷമിക്കുകയായിരുന്നു.
60-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്ക്വെറ്റ്സിനെ ഫൗള്‍ ചെയ്തതിനു റാബയ്ക്കു ചുവപ്പ് കാര്‍ഡ് കിട്ടി. ഈ കുറവ് ബാഴ്സലോണ മുതലാക്കി. 72-ാം മിനിറ്റില്‍ സുവാരസ് മുന്നിലെത്തിച്ചു. കളിതീരാന്‍ ഏഴു മിനിറ്റുള്ളപ്പോള്‍ മെസിയുടെ മികച്ചൊരു ഗോളിലൂടെ ബാഴ്സലോണ ജയം ഉറപ്പിച്ചു. ജയത്തോടെ ബാഴ്സലോണ വാലന്സിയയുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചാക്കി. 15 കളിയില്‍ ബാഴ്സലോണയ്ക്ക് 39 പോയിന്റും വലന്‍സിയയ്ക്കു 34 പോയിന്റുമുണ്ട്.
ബാഴ്സയ്ക്കു ജയം
12:05 AM Dec 12, 2017 | Deepika.com