നാഗ്പുര്‍: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ മുംബൈയെ ഒരു ഇന്നിംഗ്സിനും 20 റണ്‍സിനും തോല്പിച്ച് കര്‍ണാടക സെമിയില്‍ പ്രവേശിച്ചു. ആദ്യ ഇന്നിംഗ്സില്‍ 397 റണ്‍സിന്റെ ലീഡാണ് കര്‍ണാടക നേടിയത്. ഒന്നാം ഇന്നിംഗ്സില്‍ മുംബൈ 173 റണ്‍സിനു പുറത്തായിരുന്നു. കര്‍ണാടക ഒന്നാം ഇന്നിംഗ്സില്‍ 570 റണ്‍സ് എടുത്ത.ു. കര്ണകയുടെ 397 റണ്‍സിനെ രണ്ടാം ഇന്നിംഗ്സ് ലീഡ് പിന്തുടര്‍ന്ന മുംബൈ 114.5 ഓവറില്‍ ഒരു ദിവസം കൂടി ബാക്കിയിരിക്കേ 377 റണ്‍സില്‍ അവസാനിച്ചു. 41 തവണ രഞ്ജി ചാമ്പ്യന്മാരാണ് മുംബൈ.
സൂര്യകുമാര്‍ യാദവിന്റെ സെഞ്ചുറി(108)യാണ് മുംബൈയ്ക്ക് അല്പമെങ്കിലും കരുത്തു പകര്‍ന്നത്. 180 പന്തുകളില്‍ നിന്ന് 16 ഫോറുകളും ഒരു സിക്സറുമടക്കമാണ് സൂര്യകുമാര്‍ ശതകം പൂര്‍ത്തിയാക്കിയത്. സൂര്യകുമാര്‍ റണ്ണൗട്ടായതോടെ കര്‍ണാടകയ്ക്ക് വിജയത്തിലേക്കുള്ള വഴിതുറന്നു. 186 പന്തില്‍ നിന്ന് 11 ഫോറടക്കം 65 റണ്‍സ് നേടിയ ആകാശ് പാര്‍ക്കര്‍ സൂര്യകുമാറിനു മികച്ച പിന്തുണ നല്കി. ഇവരുടെ കൂട്ടുകെട്ട് 120 റണ്‍സാണ് നേടിയത്. കര്‍ണാടക നായകന് വിനയ്കുമാര്‍ ഹാട്രിക് സ്വന്തമാക്കി.
കര്‍ണാടക സെമിയില്‍
12:45 AM Dec 11, 2017 | Deepika.com