+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓഖി ദുരിതാശ്വാസ നിധി: എ.കെ. ആന്‍റണി അരലക്ഷം രൂപ നല്കി

ന്യൂ​ഡ​ൽ​ഹി: ഓ​ഖി ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​കസ​മി​തി അം​ഗം എ.​കെ. ആ​ന്‍റ​ണി 50,000 രൂ​പ സം​ഭാ​വ​ന ചെ​യ്തു. ത​ന്നെ സ​ന്ദ​ർ​ശി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യ
ഓഖി ദുരിതാശ്വാസ നിധി: എ.കെ. ആന്‍റണി അരലക്ഷം രൂപ നല്കി
ന്യൂ​ഡ​ൽ​ഹി: ഓ​ഖി ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​കസ​മി​തി അം​ഗം എ.​കെ. ആ​ന്‍റ​ണി 50,000 രൂ​പ സം​ഭാ​വ​ന ചെ​യ്തു. ത​ന്നെ സ​ന്ദ​ർ​ശി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യാ​ണ് അ​ദ്ദേ​ഹം ചെ​ക്ക് ഏ​ല്​പി​ച്ച​ത്. ത​ല​ച്ചോ​റി​ൽ ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​തി​നെത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ന്‍റ​ണി​യെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നോ​ടൊ​പ്പ​മാ​ണു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ൽ സ​ന്ദ​ർ​ശി​ച്ച​ത്.

ആ​ന്‍റ​ണി​യു​ടെ ആ​രോ​ഗ്യവി​വ​ര​ങ്ങ​ൾ തി​ര​ക്കി​യ​തി​നൊ​പ്പം ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെത്തുട​ർ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും നേ​താ​ക്ക​ൾ ച​ർ​ച്ച ചെ​യ്തു. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു കോ​ണ്‍ഗ്ര​സി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യും ആ​ന്‍റ​ണി ഉ​റ​പ്പു ന​ൽ​കി.