ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് 71 വയസ്്. പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധിപേർ ആശംസകൾ നേർന്നു. സോണിയയുടെ ദീർഘായുസിനും ആരോഗ്യത്തിനുംവേണ്ടി പ്രാർഥിക്കുന്നുവെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. പാർലമെന്ററികാര്യ മന്ത്രി എച്ച്. അനന്ത്കുമാറും സോണിയയ്ക്ക് ട്വിറ്ററിൽ പിറന്നാൾ നേർന്നു.
കോണ്‍ഗ്രസ് ഉപാധ്യക്ഷനും മകനുമായ രാഹുൽ ഗാന്ധി ഗുജറാത്തിലെ തെരഞ്ഞെടുപ്പു തിരക്കുകളിൽനിന്നോടിയെത്തി പിറന്നാൾ ആശംസ നേർന്നു. രാജ്യത്തിനും കോണ്ഗ്രസിനുംവേണ്ടി സമർപ്പിച്ച ജീവിതമാണ് സോണിയയുടേതെന്നാണു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല പറഞ്ഞു. കോണ്‍ഗ്രസ് ആസ്ഥാനത്തിനു പുറത്ത് പാർട്ടി പ്രവർത്തകർ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും സോണിയയുടെ പിറന്നാൾ ആഘോഷിച്ചു. വിമത ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹയും ആശംസ നേർന്നു.