മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി. ഔറംഗാബാദിലേക്കു പോകാനായി നാസിക്കിൽനിന്നാണു മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ കയറിയത്. ഒരു യാത്രക്കാരനെയും ഏതാനും ലഗേജുകളും ഒഴിവാക്കിയ ശേഷമാണ് മുഖ്യമന്ത്രിക്കു യാത്ര പുനരാരംഭിക്കാനായത്.
ഹെലികോപ്റ്റർ താഴെയിറക്കിയതിന്റെ യഥാർഥ കാരണം പോലീസ് വ്യക്തമാക്കിയിട്ടില്ല. സമീപനാളുകളിൽ പലതവണ ഫഡ്നാവിസിന്റെ ഹെലികോപ്റ്റർ യാത്രയിൽ തടസങ്ങളുണ്ടായിട്ടുണ്ട്.
ഹെലികോപ്റ്റർ താഴെയിറക്കിയതിന്റെ യഥാർഥ കാരണം പോലീസ് വ്യക്തമാക്കിയിട്ടില്ല. സമീപനാളുകളിൽ പലതവണ ഫഡ്നാവിസിന്റെ ഹെലികോപ്റ്റർ യാത്രയിൽ തടസങ്ങളുണ്ടായിട്ടുണ്ട്.