മിലാന്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയുടെയും ബോളിവുഡ് താരം അനുഷ്ക ശര്‍മയുടെയും വിവാഹം എവിടെയായിരിക്കുമെന്ന സസ്പെന്‍സിന് അറുതിയായി. ഇരുവരുടെയും സ്വപ്ന വിവാഹം ഇറ്റലിയിലെ ടസ്കനിയിലായിരിക്കും. ടസ്കനിയിലെ ഏക്കറുകളോളം വരുന്ന എസ്റ്റേറ്റില്‍ ഇതിനുള്ള തയാറെടുപ്പുകള്‍ തകൃതിയായി നടക്കുന്നതായാണ് റിപ്പോര്‍ട്ട്.
എസ്റ്റേറ്റും അതിലുള്ള ഹോട്ടലും പൂര്‍ണമായും കോഹ്്ലിയും കൂട്ടരും ബുക്ക് ചെയ്തിട്ടുണ്ട്. ഈയാഴ്ച ഒടുവില്‍ വിവാഹം നടക്കുമെന്നാണ് കരുതുന്നത്. 15നായിരിക്കും വിവാഹമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കനത്ത സുരക്ഷയാണ് വിവാഹവേദിക്ക് ഒരുക്കിയിരിക്കുന്നത്. വളരെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ വിവാഹത്തിനു ക്ഷണിച്ചിട്ടുള്ളൂ. വിരാടിന്റെ കൂടെ കളിക്കുന്ന ആരെയും വിവാഹത്തിനു ക്ഷണിച്ചിട്ടില്ല. ക്രിക്കറ്റ് ലോകത്തുനിന്ന് സച്ചിന് തെണ്ടുല്‍ക്കര്‍ക്കും യുവ്രാജ് സിംഗിനും മാത്രമാണ് ക്ഷണമുള്ളത്. ബോളിവുഡില്‍നിന്നും അധികം പേര്‍ക്ക് ക്ഷണമില്ല. ഷാരൂഖ് ഖാനും കുടുംബവും വിവാഹത്തിനുണ്ടാകും. കൂടാതെ ആമിര്‍ഖാനെയും ക്ഷണിച്ചിട്ടുണ്ട്. നിര്‍മാതാക്കളായ ആദിത്യ ചോപ്ര, മനീഷ് ശര്‍മ, രണ്‍വീര്‍ സിംഗ്, കരണ്‍ ജോഹര്‍ എന്നിവരും വിവാഹത്തിനെത്തും.
വെള്ളിയാഴ്ച പുലര്‍ച്ചെ അനുഷ്കയെയും കുടുംബാംഗങ്ങളെയും മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ കണ്ടതുമുതലാണ് ഈ വാര്‍ത്ത ചുഴലിക്കാറ്റുപോലെ ആഞ്ഞടിച്ചത്. കോഹ്്ലിയും അനുഷ്കയും ഇറ്റലിയിലെത്തിയിട്ടുണ്ട്. മുന്തിരിത്തോട്ട ങ്ങളും പഴയകൊ ട്ടാരങ്ങളും നിറഞ്ഞ ടസ്കനിയിലെ ഒരു വലിയ വില്ലയിലാ ണ് ഇരുവരും തങ്ങുന്നത്.
വിരാട് അനുഷ്കയ്ക്കു താലി ചാര്‍ത്തും, ഇറ്റലിയില്‍വച്ച് !
12:11 AM Dec 10, 2017 | Deepika.com