ആലപ്പുഴ: ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഓവറോൾ കീരിടം. വനിതാ വിഭാഗത്തിൽ 150ഉം പുരുഷ വിഭാഗത്തിൽ 307 പോയിന്റുകളും നേടിയാണ് ഇന്ത്യ വിജയം കൊയ്തത്.
വനിതകളുടെ സബ്ജൂണിയർ വിഭാഗത്തിൽ 54 പോയിന്റുമായി ഇന്ത്യ ഒന്നാമതും, 45 പോയിന്റുമായി കസാക്കിസ്ഥാനും, 37 പോയിന്റുമായി ഫിലിപ്പീൻസും രണ്ടും മൂന്നും സ്ഥാനത്തിനർഹരായി. വനിതകളുടെ ജൂണിയർ, ഓപ്പണ്‍ വിഭാഗങ്ങളിലും ഇന്ത്യക്കു തന്നെയാണ് ചാന്പ്യൻഷിപ്പ്. വനിതകളുടെ മാസ്റ്റേഴ്സ് വിഭാഗം ചാന്പ്യൻപദവി 24 പോയിന്റ് നേടിയ ഹോങ്കോംഗിനാണ്.
പുരുഷവിഭാഗം സബ്ജൂണിയർ മത്സരത്തിൽ 54 പോയിന്റുകളുമായി ഇന്ത്യ ഒന്നാമതും, 47 പോയിന്റുമായി കസാക്കിസ്ഥാൻ രണ്ടാമതും, 45 പോയിന്റുമായി സിംഗപ്പുർ മൂന്നാമതും എത്തി. ജൂണിയർ വിഭാഗത്തിൽ 48 പോയിന്റ് നേടിയ സിംഗപ്പുരിനാണ് ആദ്യസ്ഥാനം. കസാക്കിസ്ഥാൻ, ഇന്ത്യ യഥാക്രമം രണ്ടും മൂന്നുംസ്ഥാനം നേടി. പൊതുവിഭാഗത്തിൽ 60 പോയിന്റുകളോടെ കസാക്കിസ്ഥാൻ കിരീടം നേടി. ഇന്ത്യയും ഇറാനും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. മന്ത്രി ഡോ. തോമസ് ഐസക്ക് മുഖ്യാതിഥിയായിരുന്നു.
ഇന്ത്യക്കു കിരീടം
12:11 AM Dec 10, 2017 | Deepika.com