ആലപ്പുഴ ഫൈനലിൽ
12:11 AM Dec 10, 2017 | Deepika.com
സുൽത്താൻ ബത്തേരി: സംസ്ഥാന സീനിയർ വോളിബോൾ ചാന്പ്യൻഷിപ്പിൽ വനിതാവിഭാഗം സെമി ഫൈനലിൽ കോട്ടയത്തെ പരാജയപ്പെടുത്തി ആലപ്പുഴ ഫൈനലിലെത്തി. തുടർച്ചയായ മൂന്ന് സെറ്റുകൾക്കാണ് ആലപ്പുഴ വിജയിച്ചത്. സ്കോർ: 26-24, 25-19, 25-23. ഇന്നു വൈകുന്നേരം 6.30നു ഫൈനലിൽ ആലപ്പുഴ തിരുവനന്തപുരത്തെ നേരിടും.