സീയൂൾ: ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ട്രംപിനെതിരേ ഉത്തരകൊറിയയും രംഗത്തുവന്നു. ബുദ്ധികെട്ട കിഴവൻ എന്നു ട്രംപിനെ ആക്ഷേപിക്കുകയും ചെയ്തു. ഉത്തരകൊറിയയെ മുച്ചൂടും നശിപ്പിക്കുമെന്ന് ഐക്യരാഷ്ട്രസഭയിൽ ഭീഷണി മുഴക്കിയ ട്രംപിന്റെ ജറുസലം പ്രഖ്യാപനത്തിൽ അദ്ഭുദമില്ലെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് പറഞ്ഞു.