അഹമ്മദാബാദ്: ഗുജറാത്തിൽ ആദ്യ ഘട്ടം തെരഞ്ഞെടുപ്പ് ഇന്നു നടക്കും. സൗരാഷ്ട്രയിലെയും തെക്കൻ ഗുജറാത്തിലെയും 89 മണ്ഡലങ്ങളിലാണ് ഇന്നു വിധിയെഴുത്ത്. മുഖ്യമന്ത്രി വിജയ് രൂപാനി ഉൾപ്പെടെ 977 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.
22 വർഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയും അധികാരം പിടിച്ചെടുക്കാൻ കിണഞ്ഞു ശ്രമിക്കുന്ന കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണു ഗുജറാത്തിൽ നടക്കുന്നത്. 14നു നടക്കുന്ന രണ്ടാം ഘട്ടത്തിൽ 93 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പു നടക്കും. 18നു ഫലം പ്രഖ്യാപിക്കും.